ഉദിനൂര്‍: തടിയന്‍ കൊവ്വല്‍ എ എല്‍ പി സ്‌കൂളില്‍ റോബോട്ടിക്‌സ് എക്‌സ്‌പോ 2024 സംഘടിപ്പിച്ചു.എംജിഎസ് റോബോട്ടിക്‌സ് എറണാകുളം ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.കുട്ടികള്‍ നിര്‍മ്മിച്ച വിവിധ റോബോട്ട് രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് ഇലക്ട്രോണിക്‌സ് വിഭാഗം തലവന്‍ യു രാജേഷ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീജിത്ത് പിവിയുടെ അധ്യക്ഷനായി. സിനിമാതാരം പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ വിനു കയ്യാനിക്കല്‍, മുന്‍ പ്രധാന അധ്യാപകന്‍ ലക്ഷ്മണന്‍ മാസ്റ്റര്‍,മദര്‍ പി ടി എ പ്രസിഡന്റ് ധന്യ കെ, എംജിഎസ് റോബോട്ടിക്‌സ് മാനേജിംഗ് ഡയറക്ടര്‍ വിജേഷ്, എസ് എസ് ജി അംഗം രജീഷ്. യു എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക വി ലളിത സ്വാഗതവും സരസ്വതി കെ നന്ദിയും പറഞ്ഞു.ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ സഹായകരമായ രീതിയില്‍ റോബോട്ടുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച് കുട്ടികള്‍ക്ക് അവബോധം സൃഷ്ടിക്കുകയാണ് റോബോട്ടിക്‌സ് ക്ലാസിലെ ഉദ്ദേശം.കഴിഞ്ഞ ആഗസ്റ്റ് മാസം തൊട്ട് സ്‌കൂളില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളുടെ സൃഷ്ടികളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്.100 വര്‍ഷത്തിലധികം പാരമ്പര്യമുള്ള തടിയന്‍ കൊവ്വല്‍ എ എല്‍ പി സ്‌കൂളില്‍ ഇതുപോലുള്ള വൈവിധ്യങ്ങളാര്‍ന്ന ഒട്ടനവധി പരിപാടികള്‍ പിടിഎയും മാനേജ്‌മെന്റും ചേര്‍ന്ന് നടത്തിവരുന്നുണ്ട്.