കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റോട്ടറിയുടെ ഡയാലിസിസ് കേന്ദ്രം കുശവന്‍കുന്ന് സണ്‍റൈസ് ആസ്പത്രിയില്‍ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സേതു ശിവശങ്കര്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ വി.വി.പ്രമോദ് നായനാര്‍, ഡോ. ജയപ്രകാശ് പി. ഉപാധ്യ എന്നിവര്‍ ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാര്‍ പുറവങ്കര അധ്യക്ഷത വഹിച്ചു. കെ. രാജേഷ് കാമത്ത് പദ്ധതി വിശദീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഡയാലിസിസ് ടോക്കണ്‍ വിതരണം സണ്‍റൈസ് ആസ്പത്രി മാനേജര്‍ സതീഷ്.കെ.നമ്പ്യാര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പ്രവര്‍ത്തന മൂലധത്തിനുള്ള റോട്ടറി ക്ലബ് കമ്മിറ്റിയുടെ സംഭാവന ഒരു ലക്ഷം രൂപ കെ. രാജേഷ് കാമത്തില്‍ നിന്ന് ഡോ.കൃഷ്ണകുമാരി ഏറ്റുവാങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. മീന, റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ ഡോ.കെ. സുധാകരന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ബി.ഗിരീഷ് നായക്, കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ. വി സുരേശന്‍, ഡോ. സനന്ദ് രത്‌നം, ഡോ.കെ.യു. രാഘവേന്ദ്ര പ്രസാദ്, എം. വിനോദ്, കെ.കെ. സെവിച്ചന്‍ എന്നിവര്‍ സംസാരിച്ചു