മറിയം മോള്‍ക്ക് വേണ്ടി കുഞ്ഞിളം മനസിന്റെ കരുതല്‍

തൃക്കരിപ്പൂര്‍:തലസീമിയ അസുഖം ബാധിച്ച തൃക്കരിപ്പൂരിലെ മറിയം മോളുടെ ചികില്‍സക്ക് വേണ്ടി സ്വരൂപിച്ച് കൂട്ടിയ തുക കൈമാറി നാജിയ മറിയം എന്ന കൊച്ചു മിടുക്കി. വലിയപറമ്പ എ എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് നാജിയ മറിയം ബീച്ചാരക്കടവ് സ്വദേശികളായ യു. നജ്മുദ്ധീന്‍, എ.സി. റാഷിഫയുടെയും മകളാണ്.
തന്റെ കയ്യില്‍ കിട്ടുന്ന പൈസകള്‍ കൂട്ടിവെച്ചിട്ടാണ്
ചികിത്സ ഫണ്ടിലേക്ക് നാജിയ മറിയം തുക കൈമാറിയത്.
ചടങ്ങില്‍ മറിയം ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ വി.പി.പി ഷുഹൈബ്, ജോയിന്‍ കണ്‍വീനര്‍ ആദില്‍ കാരോളം, ചികിത്സ കമ്മിറ്റി മെമ്പര്‍,ഷെരീഫ് മാടാപ്പുറം, നൗഷാദ്തൃക്കരിപ്പൂര്‍,എന്നിവര്‍ പങ്കെടുത്തു.

 

Spread the love
error: Content is protected !!