ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ് എ.ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി സമീര്‍ ടൈഗര്‍, ട്രഷറര്‍ കെ.ബി കുട്ടി ഹാജി

കാഞ്ഞങ്ങാട്: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി മാഫിയയ്‌ക്കെതിരെ പോരാടണമെന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് നാടിന്റെ നന്‍മയ്ക്കായി പോരാടുവാന്‍ രുപം കൊണ്ട കാസര്‍കോട് ജില്ല ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ പുതിയ ഭാരവാഹികളായി എ.ഹമീദ് ഹാജി ( പ്രസിഡന്റ് ) സമീര്‍ ടൈഗര്‍ ബേക്കല്‍ ( ജന:സെക്രട്ടറി )
കെ.ബി.കുട്ടിഹാജി ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായ സി.എച്ച്. ബടക്കേകര,അബ്ദുള്‍ റഹിമാന്‍ സെവന്‍ സ്റ്റാര്‍,മയൂരി അബ്ദുല്ല ഹാജി,അസീസ് ആറങ്ങാടി, എം.കെ.റഷീദ് ഹാജി ആറങ്ങാടി എന്നിവരെയും, സെക്രട്ടറിമാരായി ഹമീദ് ചേരങ്കൈ,കരീം കുശാല്‍ നഗര്‍,മുത്തലീബ് കൂളിയങ്കാല്‍,ജാഫര്‍ മൂവാരിക്കുണ്ട്,കെ.സി.അബ്ദുല്ല ബേക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി മൂസ്സ പാട്ടില്ലത്ത് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് കാഞ്ഞൂര്‍ ഉല്‍ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ.ജാഫര്‍,ഇബ്രാഹിം പാലാട്ട്, എ.ബി. കലാം,ആയിഷ അഷറഫ്, ബഷീര്‍ ആറങ്ങാടി,ഹാഷിം ആറങ്ങാടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്സംസംരിച്ചു

 

Spread the love
error: Content is protected !!