കാഞ്ഞങ്ങാട്: കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 7534 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ ഹൊസ്ദുര്‍ഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മന്‍സിലില്‍ മഹമൂദിന്റെ മകന്‍ ഷബീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ വാഹന പരിശോധനക്കിടെ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തു വെച്ചാണ് പിടികൂടിയത്. പോലീസിനെ കണ്ട് കാറ് തിരിച്ചുപോകാന്‍ ശ്രമിക്കുന്നത് കണ്ട്നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിലായി ആറ് ചാക്കും സീറ്റില്‍ രണ്ട് ബാഗുകളിലുമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. കര്‍ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നരലക്ഷംരൂപവിലവരും.