കരിന്തളം: ഭവന നിര്‍മ്മാണത്തിനും . കുടിവെള്ളത്തിനും മുന്‍ഗണന നല്‍കി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് 2024 2025 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അവതരിപ്പിച്ചു. മൂന്നു കോടി രൂപ ലൈഫ് ഭവന പദ്ധതിക്കും 51 ലക്ഷം ഭവന പുനരുദ്ധാരണത്തിനും നീക്കിവെച്ചു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കും. ജല ജീവന്‍ മിഷന്‍ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കും’ കൃഷി. ആരോഗ്യം . പശ്ചാത്തല സൗകര്യ വികസനം. വിദ്യാഭ്യാസം. എന്നിവയ്ക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പട്ടിക ജാതി. പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും മറ്റും ബഡ് ജറ്റില്‍ പ്രാധാന്യം നല്‍കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കും. കരിന്തളം ഓപ്പണ്‍ എയര്‍ തീയ്യറ്റര്‍,ടറഫ് കോര്‍ട്ട്,ഘടക സ്ഥാപനങ്ങള്‍ക്ക് സോളാര്‍ എന്നിവയും ബജറ്റിലുണ്ട്. യുപി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം വയോജന ക്ലബ്, ഹരിത കര്‍മ്മസേനാ ഗംങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, പ്രധാനപ്പെട്ട മേഖലകളില്‍ തെരുവ് വിളക്ക്,ഉല്‍പ്പാദന മേലെ, സേവന മേഖല എന്നിവയിലും ക്രിയാത്മകമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന മുപ്പത്തിയാറ് കോടി നാല്‍പ്പത് ലക്ഷത്തി അന്‍പതിനായിരത്തി നാനുറ്റി എട്ട് രൂപ വരവും മുപ്പത്തി എട്ട് കോടി അന്‍പത് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരുന്നൂ റ്റി എട്ട് രൂപ ചെലവും ഒരു കോടി നാല്പ്പ്പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിയാറായിരത്തി നാന്നുറ്റി അറുപത്തി ഒമ്പത് രൂപ മിച്ചവുമുള്ള താണ് ബഡ്ജറ്റ് .
പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷൈജമ്മ ബെന്നി, സി.എച്ച്. അബ്ദുള്‍ നാസര്‍ ,കെ.വി. അജിത് കുമാര്‍ , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.സി. ലീനാമോള്‍സ്വാഗതംപറഞ്ഞു.