കാഞ്ഞങ്ങാട്: ജില്ലയുടെ മലയോര മേഖലയായ കൊന്നക്കാട് നിന്ന് വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, തായന്നൂര്‍, കാഞ്ഞിരപ്പൊയില്‍, മുണ്ടോട്ട് റൂട്ടില്‍ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലൂടെ കാഞ്ഞങ്ങാടേക്കുള്ള സ്വകാര്യ ബസ് ഇന്ന് സര്‍വീസ് തുടങ്ങി.രാവിലെ 6.05ന് കൊന്നക്കാട് നിന്ന് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഫ്‌ലാ?ഗ് ഓഫ് ചെയ്തു.ഇതിന് ഗണപതി ഹോമവും പ്രത്യേക പൂജയും നടന്നു.
ബളാല്‍, വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ നിന്ന് കാഞ്ഞങ്ങാട് ന?ഗരം ചുറ്റാതെ ജില്ലാ ആശുപത്രിയിലേക്ക് നേരിട്ട് എത്താവുന്ന ഏക ബസാണിത്. മടിക്കൈയെ മലയോരവുമായി ബന്ധിപ്പിച്ച് ആദ്യമായാണ് ഇങ്ങനെയൊരു ബസ് പെര്‍മിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. മലയോരത്തുള്ളവര്‍ക്ക് ചെലവ് കുറഞ്ഞ് ഒരു ബസില്‍ തന്നെ ജില്ലാ ആശുപത്രിയിലെത്താം. ഏഴാംമൈല്‍ വഴി കാഞ്ഞങ്ങാടേക്ക് ആനക്കുഴിക്കാര്‍ 35 രൂപ നല്‍കിയ സ്ഥാനത്ത് മടിക്കൈ വഴി 23 രൂപ നല്‍കിയാല്‍ മതിയാകും. തായന്നൂരുകാര്‍ 28 രൂപയും നല്‍കിയാല്‍ മതിയാകും.
ഒട്ടേറെ ബസുകളില്‍ മാറി മാറി കയറി എത്തിയിരുന്ന സ്ഥാനത്താണ് എട്ടോളം റൂട്ടുകളെ കണക്ട് ചെയ്ത് മടിക്കൈ വഴി മലയോരത്തേക്ക് പുതിയ പെര്‍മിറ്റ് ആരംഭിക്കുന്നത്.ബളാല്‍, എളേരി, കിനാനൂര്‍-കരിന്തളം, കോടോം ബേളൂര്‍, മടിക്കൈ എന്നീ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നഗരം ചുറ്റാതെ ജില്ലാ ആശുപത്രിയിലേക്ക് എത്താനാകും.
യാത്രാക്ലേശം രൂക്ഷമായ അരയി നൂഞ്ഞി, ബങ്കളം പള്ളത്തുവയല്‍, ?ഗുരുവനം, കേന്ദ്രീയ വിദ്യാലയം,
കാഞ്ഞിരപ്പൊയിലിലെ ഐഎച്ച്ആര്‍ഡി കോളേജ്, എരിക്കുളം ഐടിഐ, കീക്കാംകോട്ട്, അരയി യുപി സ്‌കൂളുകള്‍ എന്നിവയ്ക്ക് ഉപകാരപ്രദമാകും വിധം സര്‍വീസ് നടത്തുന്നുണ്ട്.
രാവിലെ 6.05 ന് കൊന്നക്കാട് നിന്ന് പുറപ്പെട്ട്
6.38 വെള്ളരിക്കുണ്ട്,
6.56 പരപ്പ,7.16 കാലിച്ചാനടുക്കം,7.26 തായന്നൂര്‍,7.41 കാഞ്ഞിരപ്പൊയില്‍,
7.56 അമ്പലത്തുകര
വഴി
8.06നാണ് ജില്ലാ ആശുപത്രിയിലെത്തുക.8.16 കാഞ്ഞങ്ങാട്.
8.25 കാഞ്ഞങ്ങാട് തുടങ്ങി
8.36 അരയി (കണ്ടംകുട്ടിച്ചാല്‍ വഴി)
8.45 കാലിച്ചാംപൊതി,
8.50 ചാളക്കടവ് (പാലം വഴി),8.55 എരിക്കുളം,9.10 കാഞ്ഞിരപ്പൊയില്‍
റൂട്ടിലും സര്‍വീസ് നടത്തും.കക്കാട്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഉപകാരപ്പെടും വിധം,
9.15 കാഞ്ഞിരപ്പൊയില്‍,
9.30 എരിക്കുളം,
9.40 ബങ്കളം,
9.50 നീലേശ്വരം റൂട്ടിലും സര്‍വീസ് നടത്തും.തുടര്‍ന്ന്
10.45 നീലേശ്വരത്ത് നിന്ന്
ബ്ലോക്ക്, ചായ്യോം, ചോയ്യംകോട്, കാലിച്ചാനടുക്കം.
11.25 പരപ്പ, 12.03 വെള്ളരിക്കുണ്ട്.
12.27 വെള്ളരിക്കുണ്ട് നിന്ന് തുടങ്ങി
പരപ്പ, അടുക്കം, ചോയ്യംകോട്, ബ്ലോക്ക്, നീലേശ്വരം 1.47 വാഴുന്നോറടി വഴി കാഞ്ഞങ്ങാടേക്കും 2.20 സര്‍വീസുണ്ടാകും.
തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍
3.06 കാഞ്ഞങ്ങാട് ആരംഭിച്ച്
3.21 ഗുരുവനം(കേന്ദ്രീയ വിദ്യാലയം),
3.39 നീലേശ്വരം റൂട്ടിലുംമടിക്കൈ സെക്കന്‍ഡ് ഫസ്റ്റ്, സെക്കന്‍ഡ് സ്‌കൂളുകള്‍ക്ക് പ്രയോജനപ്പെടും വിധം3.43 നീലേശ്വരം,
4.01 ചാളക്കടവ്,
4.11 അമ്പലത്തുകര,
4.21 ജില്ലാ ആശുപത്രി,
4.31 കാഞ്ഞങ്ങാട് റൂട്ടിലും ബസ് സര്‍വീസ് നടത്തും.
വൈകീട്ട്
4.55 കാഞ്ഞങ്ങാട്,
5.05 ജില്ലാ ആശുപത്രി,
5.15 അമ്പലത്തുകര,
5.30 കാഞ്ഞിരപ്പൊയില്‍,
5.40 എണ്ണപ്പാറ,
5.55 കാലിച്ചാനടുക്കം,
6.15 പരപ്പ,
6.33 വെള്ളരിക്കുണ്ട്,
7.08 കൊന്നക്കാട് യാത്ര അവസാനിപ്പിക്കും.