കാഞ്ഞങ്ങാട്:കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ആദ്ധ്യാത്മിക വിഭാഗമായ കൊളവയല്‍ ആദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ ബി. കെ. നാരായണ ഗുരുസ്വാമിയുടെ സ്മരണാര്‍ത്തം ഏര്‍പ്പെടുത്തിയ 2024 ലെ മകര ഭാരതി പുരസ്കാരം മുതിര്‍ന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ കൊട്ടോടി ഗോവിന്ദന് മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഹാളില്‍ കാഞ്ഞങ്ങാട് സത് സംഗം സമിതിയുടെ നേതൃത്വത്തില്‍ നടന്ന സൗന്ദര്യലഹരി – നാരായണീയ പാരായണത്തോടെ ആരംഭിച്ച പുരസ്കാരദാന ചടങ്ങ് സംസ്ഥാന ഗോ-സേവാ സംയോജകന്‍ കെ.കൃഷ്ണന് കുട്ടി ഉല്‍ഘാടനം ചെയ്തു.പുരസ്കാരത്തിന് അര്‍ഹനായ കോട്ടോടി ഗോവിന്ദന് മാസ്റ്റര്‍ക്ക് അദ്ദേഹം മകര ഭാരതി പുരസ്കാരം സമര്‍പ്പിച്ചു.5001രൂപയും പ്രശസ്തി പത്രവും ശില് പ്പവുമടങ്ങുന്നതാണ് പുരസ്കാരം. അദ്ധ്യത്മിക സമിതി പ്രസിഡന്റ് സി. വി. ബാലകൃഷ്ണന് അദ്ധ്യക്ഷനായി.അഡ്വ:വിവേക് കൊളവയല്‍ സ്വാഗതം പറഞ്ഞു. രാമകൃഷ്ണന് കൊത്തിക്കാല്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
അയോദ്ധ്യ കര്‍സേവകരായ സുഭാഷ് ചിത്താരി കടപ്പുറം, ബാലന് ചിത്താരി കടപ്പുറം എന്നിവരെയും സാംസ്കാരിക കേന്ദ്രം മുതിര്‍ന്ന പ്രവര്‍ത്തകരായ സുരേഷ്, വി. കെ. കണ്ണന്, എം. നാരായണന് കെ. ബാലന്, കെ. വി. ചന്ദ്രന്, സി. വി. ബാലകൃഷ്ണന്, സി. ചന്ദ്രന്, കരുണാകരന്, അഡ്വ. വിവേക്, രാജന് മൂളിയാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ഗോമാതാപൂജയും നടന്നു. രണ്ടു ഗോമാതാക്കളെ ചന്ദ്രാവതി, ഭാസ്കരന് പാലക്കി എന്നിവര്‍ക്ക് കെ. കൃഷ്ണന് കുട്ടി കൈമാറി.സുകുമാരന്‍ പെരിയച്ചൂര്‍. എസ്. പി. ഷാജി. രാജന് മൂളിയാര്‍. രഘുനാഥ എന്നിവര്‍ സംസാരിച്ചു.അദ്ധ്യത്മിക സമിതി കണ്‍വീനര്‍ മഹേഷ് നന്ദി പറഞ്ഞു.ശാന്തി മന്ത്രത്തോടെ ചടങ്ങ് സമാപിച്ചു.
തുടര്‍ന്ന് അന്നദാനവുംനടന്നു.