കാഞ്ഞങ്ങാട്:2023 -24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലെ പതിനാറ് സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന വികസനത്തിനായി 15 ലക്ഷം രൂപയുടെഫര്‍ണിച്ചറുകള്‍ നല്‍കി. പഠനത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ബെഞ്ചും ഡസ്‌ക്കുമാണ് സ്‌കൂളുകള്‍ക്കായി നല്‍കിയത്. ഹൊസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ട്ടക്ക് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ലത, പി.അഹമ്മദ് അലി, കെ.അനീശന്‍, കെ.വി.പ്രഭാവതി,
വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി.മോഹനന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്.പി.കേശവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പലും നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ ഡോ.എ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.