കാഞ്ഞങ്ങാട് : ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഐ എന്‍ ടി യു സി- യെ മത്സര രംഗത്ത് പരിഗണിക്കണമെന്ന് ഐ എന്‍ ടി യു സി സ്‌പെഷ്യല്‍ കണ്‍വെന്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റ കേരള- കേന്ദ്ര ഘടകങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഐ എന്‍ ടി യു സി ക്ക് ലോകസഭാ സീറ്റ് ലഭിരുന്നതിന് ആവശ്യമായ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് മേല്‍ (കെ പി സി സി – എ ഐ സി സി ) ഘടകങ്ങളുമായി ചര്‍ച്ച ചെയ്യന്നതിനും യുക്തമായ തിരുമാനം കൈകൊള്ളുന്നതിനും ഐ എന്‍ ടി യു സി സംസ്ഥാന നേതൃത്ത്വത്തിന് കണ്‍വെന്‍ഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു പ്രമേയം അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഐ എന്‍ ടി യു സി സംസ്ഥന വൈസ് പ്രസിഡണ്ട് വി.വി.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി.ദേവ് അദ്ധ്യക്ഷനായി. കെ.എം.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.എം കെ .മാധവന്‍ നായര്‍,എം.വി.പത്മനാഭന്‍, എ. കുഞ്ഞമ്പു കെ.വി രാഘവന്‍,ടി വി.കുഞ്ഞിരാമന്‍,സെമീറ ഖാദര്‍,ഷാഹുല്‍ ഹമീദ്, പി.വി.ചന്ദ്രശേഖരന്‍, ബാലകൃഷ്ണ ഷെട്ടി, പി.ബാലകൃഷ്ണന്‍,ഷീജ റോബര്‍ട്ട്,സിന്ധു വലിയ പറമ്പ,രത്‌നാകരന്‍ കാറടുക്ക,ഗോപകുമാര്‍ കെ.വി.എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ വെച്ച് ക്ഷേമ ബോഡുകളിലേക്ക് നിയമനം ലഭിച്ച എന്‍.ഗംഗാധരന്‍ ( ഖാദി ) തോമസ് സെബാസ്റ്റ്യന്‍ ( കള്ള് ചെത്ത് ) കെ. എം.ശ്രീധരന്‍ ( ബീഡി ) എന്നിവരെ ആദരിച്ചു.