വര്‍ണ്ണ രാഗ താളങ്ങള്‍ പീലി വിടര്‍ത്തിയ പരപ്പയുടെ വജ്ര കേളി

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചായോത്ത് എന്‍. ജി.സ്മാരക കലാവേദിയില്‍ വച്ചു സാംസ്‌കാരിക സമ്മേളനവും കലാ പരിപാടികളും നടത്തി. വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളില്‍ വച്ചു വജ്ര ജൂബിലി ഫെല്ലോഷിപ് നേടിയ കലാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഗീതം, നാടകം, ചിത്രകല, നാടന്‍ പാട്ട് എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കിയ 150കലാപ്രവര്‍ത്തകരുടെ അരങ്ങേറ്റവും നടന്നു.
തൃക്കരിപ്പൂര്‍ എം. എല്‍. എ. എം. രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കലാഅധ്യാപകരെ ആദരിച്ചു.
പരിപാടി അവതരിപ്പിച്ച പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോയും ബ്ലോക്ക് പ്രസിഡന്റ് വിതരണം ചെയ്തു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവിമുഖ്യാഥിതി ആയിരുന്നു. വജ്ര ജൂബിലി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ധന്യ. പി,കലാവേദി സെക്രട്ടറി സനീഷ്, ജയരാജന്‍. പി. കെ എന്നിവര്‍ സംസാരിച്ചു.
ജോയിന്റ് ബി. ഡി. ഒ. കെ. ജി. ബിജുകുമാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് 47 കലാ കാരന്‍മാര്‍ പരിപാടി യില്‍ വച്ചുവരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വിവിധ കലാ പരിപാടികളുംഅരങ്ങേറി.

Spread the love
error: Content is protected !!