പരപ്പ: സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനും ഉല്‍പ്പാദന മേഖലക്കും മുന്‍ഗണന നല്‍കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അവതരിപ്പിച്ചു.75.39.18.159 രൂപ വരവും76.36.76.599 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍2.41.600 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ് മി അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.ചന്ദ്രന്‍, രജനി കൃഷ്ണന്‍, പത്മകുമാരി,ജോസ് കുത്തിയതോട്ടില്‍, സെക്രട്ടറി ജോസഫ് എം ചാക്കോ ,ഹെഡ് അക്കൗണ്ടന്റെ സെലിന്‍ തോമസ്സംസാരിച്ചു.