കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പടന്നക്കാട്ട് ബേക്കല്‍ ക്ലബ്ബില്‍ ഉജ്ജ്വല തുടക്കം സി.ഒ. എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസര്‍ കോട് ജില്ലാ സമ്മേളനം പടന്നക്കാട്ട് ബേക്കല്‍ ക്ലബ്ബില്‍ ഉജ്ജ്വല തുടക്കം. സി.ഒ. എ സംസ്ഥാന പ്രസിഡന്റ് അബുബക്കര്‍ സിദ്ദിക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയിക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍ നിര്‍വ്വഹിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ പ്രദീപ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും, കെ രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, അവതരിപ്പിക്കും. വി വി മനോജ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. ടി വി മോഹനന്‍, പി ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ 3 മേഖല സമ്മേളങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്.സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വിളംബരഘോഷയാത്ര നടത്തി.കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ശിങ്കാരി മേളത്തിന്റെ അടമ്പടിയോടെ ആരംഭിച്ച വിളംബരഘോഷയാത്ര മാര്‍ക്കറ്റില്‍ സമാപിച്ചു. 14ാ മത് ജില്ലാ സമ്മേളനത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജാഥയ്ക്ക് മുന്‍നിരയില്‍ 14 വലിയ സി.ഒ.എ.യുടെ പതാക അണിനിരന്നു. കാസര്‍കോട് മേഖലയിലെ അംഗങ്ങള്‍ നേവി ബ്ലൂ, കാഞ്ഞങ്ങാട് മേഖലയിലെ അംഗങ്ങള്‍ ബ്ലു, നീലേശ്വരം മേഖലയിലെ അംഗങ്ങള്‍ പിങ്ക് എന്നീ നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചാണ് ജാഥയില്‍ അണിനിരന്നത്. ജാഥയ്ക്ക് സംഘാടക സമിതി ചെയര്‍മാന്‍ എം.ലോഹിതാക്ഷന്‍, ജില്ലാ പ്രസിഡന്റ് ശുക്കൂര്‍ കോളിക്കര, ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍, ജില്ലാ ട്രഷറര്‍ കെ.പ്രദീപ്കുമാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ വി വി മനോജ്കുമാര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ടി.വി മോഹനന്‍, നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി പി , വി.വി. ശ്രീധരന്‍, എ.ജീ ഉസ്മാന്‍ പാണ്ഡ്യാല്‍ എന്നിവര്‍നേതൃത്വം നല്‍കി.

Spread the love
error: Content is protected !!