പെരിയ:കല്ല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വദിനം വിപുലമായി ആചരിക്കാന്‍ ഡിസിസി നേതൃ യോഗം തീരുമാനിച്ചു.സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും അഞ്ച് വര്‍ഷമായി സിബിഐ കസ്റ്റഡിയിലാണ്.മുന്‍ എം എല്‍ എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികളായി സിബിഐ അറസ്റ്റ് ചെയ്തത്.രക്തസാക്ഷിത്വ ദിനം ആചരിക്കുന്ന ഫെബ്രുവരി 17 ന് കല്ല്യോട്ട് വെച്ച് അനുസ്മരണ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂല്‍ മാംകൂട്ടം, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എന്നിവര്‍ സംബന്ധിക്കും.
16ന് വൈകുന്നേരം 4 മണിക്ക് ചാലിങ്കാല്‍ ദേവദാസ് സ്മൃതി മണ്ഡപത്തില്‍ നിന്നും കല്ല്യോട്ട് ശരത്ലാല്‍ കൃപേഷ് സ്മൃതിമണ്ഡപത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”സ്മൃതി ജ്യോതി പ്രയാണം” നടത്തും.17ന് രാവിലെ 9 മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും ,10 മണിക്ക് കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് സ്മൃതി മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും ,വൈകുന്നേരം 4 മണിക്ക് കല്ല്യോട്ട് ടൗണില്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.അനുസ്മരണ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടിയുള്ള വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
പെരിയയില്‍ നടന്ന നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യോഗം ഉദ്ഘാടനം ചെയ്തു.മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ പി കുഞ്ഞി കണ്ണന്‍ ,ഹക്കീം കുന്നില്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ,കെപിസിസി മെമ്പര്‍ ബാലകൃഷ്ണന്‍ പെരിയ,അഡ്വ: എ ഗോവിന്ദന്‍ നായര്‍ ,ഡിസിസി ഭാരവാഹികളായ എം സി പ്രഭാകരന്‍, മാമുനി വിജയന്‍, പി വി സുരേഷ്,എം കുഞ്ഞമ്പു നമ്പ്യാര്‍, സി വി ജയിംസ്,വി ആര്‍ വിദ്യാസാഗര്‍,ധന്യസുരേഷ് ,സി. രാജന്‍ പെരിയ, കെ.വി.ഭക്തവത്സലന്‍,സി കെ അരവിന്ദന്‍ സാജിദ് മവ്വല്‍,ബി പി പ്രദീപ്കുമാര്‍, കാര്‍ത്തികേയന്‍ പെരിയ , ടി രാമകൃഷ്ണന്‍ പെരിയ ,അഡ്വ: എം കെ ബാബുരാജ് ,പ്രമോദ് പെരിയ, രവീന്ദ്രന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു.