ഷാർജ: മടിക്കൈ പ്രവാസി അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഷാർജ മുബാറക് സെന്ററിൽ ചേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ശശി പുളിക്കാൽ അധ്യക്ഷത വഹിച്ചു . തുടർന്ന് നാട്ടിൽ നിന്ന് ഹസ്ര്വ സന്ദർശനത്തിനു എത്തിയ ഉണ്ണി ചൂട്ടക്കാടിന്റെ മാതാപിതാക്കളായ ചൂട്ടക്കാട്ട് കുഞ്ഞിരാമൻ, ശാന്ത ആൻ്റി രൂപേഷിന്റെ മാതാപിതാക്കളായ പി. കൃഷ്ണൻ , എൻ കെ നാരായണൻ എന്നിവരെ ശ്രീപ്രകാശും എം പി എ രക്ഷാധികാരികൾ , ഭാരവാഹികൾ എന്നിവരും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു .സെക്രട്ടറി സുമേഷ് വി ടി സ്വാഗതവുംട്രഷറർ പുഷ്പരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് സമ്മേളനം നിയന്ത്രിക്കാനുള്ള വിവിധ സബ് കമ്മിറ്റികളെ തെരെഞ്ഞെടുത്തു . പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുമേഷ് വി ടിയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പുഷ്പരാജനും ഓഡിറ്റ് റിപ്പോർട്ട് രാജൻ മാസ്റ്ററും വെൽഫെയർ റിപ്പോർട്ട് കൺവീനർ പ്രമോദ് ബങ്കളവും ക്രഡൻഷ്യൽ റിപ്പോർട്ട് ദീപ ശ്രീധരനും അവതരിപ്പിച്ചു . രക്ഷാധികാരികളായ ദിവാകരൻ എൻ പി, രാമകൃഷ്ണൻ പി , ഉമാവരൻ, വനിതാ വിഭാഗം സെക്രട്ടറി ബിന്ദു കണ്ണൻ, പ്രസിഡന്റ് ശോണിമ രൂപേഷ് , ട്രഷറർ അനഘ രാജു എന്നിവർ സംസാരിച്ചു. എം പി എ യുടെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ എക്സിക്യൂട്ടീവിനെയും രക്ഷാധികാരികളായി ദിവാകരൻ , രാമകൃഷ്ണൻ , ഉമാ വരൻ, സോചന്ദ്രൻ എന്നിവരെ തെരെഞ്ഞെടുത്തു .
ഭാരവാഹികൾ
പ്രസിഡൻ്റ് : ഉണ്ണി മടിക്കൈ ,
വൈസ് പ്രസിഡൻ്റ് ധന്യമധു,ധനേഷ് ചാളക്കടവ്,
സെക്രട്ടറി പ്രമോദ് ബങ്കളം,
ജോയിൻ്റ് സെക്രട്ടറി: ശ്രീലേഖ രാജൻ,നന്ദകുമാർ.
ട്രഷറർ ശ്രീധരൻ പെരിയെടുത്ത്
ജോയിൻ്റ് ട്രഷറർ ശുഭസുമേഷ്
കലാവിഭാഗം കൺവീനർ: സീമ ഗോപാലകൃഷ്ണൻ,
കായിക വിഭാഗം കൺവീനർ മനോജ് അമ്പലത്തു കര