കാസര്‍കോട് മഞ്ചേശ്വരം കുബണൂരില്‍ മാലിന്യ സംസ്‌കരണശാലയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുന്നു ഒരു പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനു കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗവും ചേര്‍ന്നു.