കാഞ്ഞങ്ങാട്: കരിപ്പാടകം ഭഗവതി ക്ഷേത്രം കരിപ്പാടക്കന്‍ തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ കളിയാട്ട മഹോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 15 മുതല്‍ 24 വരെ കളിയാട്ടം നടക്കുന്നത്.15 ന് . രാവിലെ 8.15ന്‌പെരിയ ബസാറില്‍ ക്ഷേത്രത്തിലേക്ക് വിഗ്രഹഘോഷയാത്ര.10 ന് കലവറ നിറയ്ക്കല്‍ .വൈകീട്ട് 7ന് കുറ്റിപൂജ.16 ന് വൈകീട്ട് 4ന് ആചാര്യവരവേല്‍പ്പ് .7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം എല്‍ എ മുഖ്യാത്ഥിയാവും.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ മുളവിന്നൂര്‍ അധ്യക്ഷനാവും. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. തുടര്‍ന്ന് മെഗാ തിരുവാതിര .17 ന് 7.30 ന് കോല്‍ക്കളി .8 ന് തിരുവാതിര .8.30 ന് നൃത്തകലാസന്ധ്യ.
18 ന് 4 ന് ഗ്രന്ഥ പാരായണം .7.30 ന് കരോക്കെ ഭക്തിഗാനസുധ .9 ന് തിരുവാതിര. 19 ന് വൈകീട്ട് 6.30ന് ഭജന. 7.30 ന് തിരുവാതിര.8 ന് പൂരക്കളി .20ന് രാത്രി 8 ന് പൂരക്കളി. 8.30 ന് കതിവനൂര്‍ വീരന്‍.21 ന് ഉച്ചക്ക് 12.25 മുതല്‍ 1.04 വരെയുള്ള മുഹൂര്‍ത്തത്തില്‍ കരിപ്പാടകത്ത് ഭഗവതിയമ്മയുടെ ബിംബ പ്രതിഷ്ഠ. തുടര്‍ന്ന് മൂവാളംകുഴി ചാമുണ്ഡി ,തൃക്കണ്ണാടപ്പന്‍ ,ക്ഷേത്ര പാലകന്‍ ,വിഷ്ണു മൂര്‍ത്തി, പുല്ലൂര്‍ണ്ണന്‍ എന്നീ സാന്നിദ്ധ്യങ്ങളുടെ പ്രതിഷ്ഠാ .തുടര്‍ന്ന് ഗുളികന്‍, നാഗത്തിലും കളരിയില്‍ കളരി സാന്നിദ്ധ്യങ്ങളുടെ പ്രതിഷ്ഠായും തറവാട്ടില്‍ വിഷ്ണു മൂര്‍ത്തി ,പടിഞ്ഞാറ്റ ചാമുണ്ഡിയമ്മ, പൊട്ടന്‍ എന്നീ സാന്നിദ്ധ്യങ്ങളുടെ പ്രതിഷ്ഠായും നടക്കും.വൈകീട്ട് 7ന് തെയ്യം കൂടല്‍ ,
7ന് തെയ്യം കൂടല്‍ 22ന് രാവിലെ 10 മണിമുതല്‍ വിവിധ തെയ്യകോലങ്ങള്‍ അരങ്ങിലെത്തും. 23 ന് രാവിലെ രാവിലെ 10ന് കാലിച്ചാന്‍ ദൈവം. വൈകീട്ട് 7 മണി മുതല്‍ മീത്തല്‍പഞ്ചുരുളി ദേവസ്ഥാനത്ത് തെയ്യം കെട്ട്. കാര്‍ന്നോന്‍ ദൈവം ,വിഷ്ണുമൂര്‍ത്തി ,പഞ്ചുരുളി അമ്മ ,കരിം ചാമുണ്ഡി, കാപ്പാളത്തി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങില്‍ എത്തും .എല്ലാ ദിവസം അന്നദാനം ഉണ്ടാക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വിജയന്‍ മുളവിന്നൂര്‍, ജനറല്‍കണ്‍വീനര്‍ യദുകുമാര്‍ കാര്‍ത്തികേയം പെരിയ, കണ്‍വീനര്‍ ചന്ദ്രന്‍അണിഞ്ഞ, ട്രഷറര്‍ ബാബു പൊള്ളക്കട ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാര്‍ രാജഗോപാലന്‍ കരിപ്പാടകം, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ കീക്കാനം ,കണ്‍വീനര്‍ ചന്ദ്രന്‍ മീങ്ങോത്ത്, ട്രഷറര്‍ സുകുമാരന്‍ കരിപ്പാടകം എന്നിവര്‍ പരിപാടികള്‍വിശദീകരിച്ചു.