കാഞ്ഞങ്ങാട് സി.എം.പി. നേതാവ് അഡ്വ.എം.എം സാബു അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്ന സി.എം.പി. ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായ പടന്നക്കാട്ടെ അഡ്വ.എം.എം സാബു (60)അന്തരിച്ചു. എണ്‍പതുകളില്‍ എസ് എഫ് ഐയുടെ സജീവ നേതാവായിരുന്നു. നെഹ്‌റു കോളേജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്കുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1986 ല്‍സി എം പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങളില്‍ ധീരമായ നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. നവനീത , മകന്‍ :സൗമിത്ത്, ശ്യാംസാബു.

 

Spread the love
error: Content is protected !!