കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് കാരക്കുഴി ചോണാര്‍ തറവാട് ചുള്ളിക്കര ചാമുണ്ഡി, കരിംഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ധന ശേഖരണ ഉദ്ഘാടനവും പോസ്റ്റര്‍, സ്റ്റിക്കര്‍, സമ്മാനകൂപ്പണ്‍ പ്രകാശന കര്‍മ്മവും ദേവസ്ഥാനത്ത് വച്ച് നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ധന ശേഖരണ ഉദ്ഘാടനവും പോസ്റ്റര്‍, സ്റ്റിക്കര്‍,സമ്മാനകൂപ്പണ്‍ എന്നിവയുടെ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു.ചോണാര്‍ തറവാട് കുടുംബാംഗങ്ങള്‍ ആദ്യ ഫണ്ട് നല്‍കി. തുടര്‍ന്ന് കാരക്കുഴി മുള്ളിച്ചിയമ്മയുടെ സ്മരണയ്ക്ക് മക്കള്‍, സൗഹൃദ കൂട്ടായ്മ, കണ്ണന്‍ ബാബു, സുരേശന്‍ കാരക്കുഴി, ടി.ശശി പച്ചക്കറി, ചുവന്ന പൂക്കള്‍ വാട്‌സ്ആപ്പ് കൂട്ടായ്മ, അജിത്ത് രേഷ്മ, രതീഷ് ജിപ്‌സം വര്‍ക്ക്‌സ്, നൊസ്റ്റാള്‍ജിയ ഫ്രണ്ട്‌സ് എന്നിവരും ഫണ്ട് കൈമാറി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മനോജ് കാരക്കുഴി അധ്യക്ഷത വഹിച്ചു.പോസ്റ്റര്‍ സ്റ്റിക്കര്‍, സമ്മാ നകൂപ്പണ്‍ എന്നിവ യഥാക്രമം ശ്രീജിത്ത് കാരക്കുഴി , ശശി കാരക്കുഴി, രാജന്‍ മാക്കരംകോട്ട് എന്നിവര്‍ ഏറ്റുവാങ്ങി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍ വെള്ളിക്കൊത്ത്, ബി. ശശി, യതീഷ് വാരിക്കാട്ട്, എന്നിവര്‍ സംസാരിച്ചു. ദിനേശന്‍ തൊട്ടിക്കാല്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ച് 16, 17 തീയതികളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തൊണ്ടച്ചന്‍ തെയ്യം, കരിഞ്ചാമുണ്ഡി അമ്മ, ചുള്ളിക്കര ചാമുണ്ടി, കുടുംബത്ത് പഞ്ചുരുളി, കുപ്പ പഞ്ചുരുളി, വീരന്‍ തെയ്യം, മന്ത്രമൂര്‍ത്തി, വിഷ്ണുമൂര്‍ത്തി, കല്ലുരുട്ടി, കുറത്തിയമ്മ, കാര്‍ന്നോന്‍ തെയ്യം, ആട്ടക്കാരിത്തിയമ്മ, കാപ്പാളത്തിയമ്മ, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും.