കാഞ്ഞങ്ങാട് : ദേശീയ തലത്തില്ഇരു കൊമ്പുകള്‍ ഉള്ളഗണപതിയുടെ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന മടിക്കൈ നൂഞ്ഞിയില്‍ ശ്രീ ഗണപതിയാര്‍ ക്ഷേത്രത്തി ന്റെ ജൂലായ് 10ന് നടക്കുന്ന പുനപ്രതിഷ്ഠബ്രഹ്മ കലശോത്സവത്തിന്റെയുംഅനുബന്ധ പരിപാടികളുടെ വിജയത്തിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണവുംആരാധനയോടൊപ്പം തന്നെസാമൂഹ്യ സാംസ്കാരിക മേഖലയില്‍ ഇടപെടുന്നതിന്റെ ഭാഗമായുള്ളട്രസ്റ്റ് രൂപീകരണവുംമെമ്പര്ഷിപ്പ് വിതരണവും ക്ഷേത്ര പരിസരത്ത് വെച്ച് നടന്നു.സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തില്‍ നടന്നചടങ്ങ്ജില്ലയിലെ പ്രമുഖ വ്യവസായി ബി.വസന്ത പൈ യോഗം ഉദ്ഘാടനം ചെയ്യുകയും നിര്‍മ്മാണ കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് വി.ഗോപി അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബി.സുഹറ ,ബങ്കളം കുഞ്ഞികൃഷണന്‍, ഭാസ്കരന് കരിമ്പില്‍ , ഗംഗാധരന് വെണ്ടേ ങ്ങാനം, പി.പി.രാജു അരയി ,അമ്പാടി കളത്തുങ്കല്‍ ,പല്ലവനാരായണന്‍, മാതൃസമിതി പ്രസിഡന്റ് കെ. നളിനി തുടങ്ങിയവര്‍ സംസാരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.ലോഹിതാക്ഷന് സ്വാഗതവുംകണ്വീനര് കെ.നിഷാന്ത്നന്ദിയും പറഞ്ഞു.
ആഘോഷ കമ്മിറ്റിഭാരവാഹികള്‍ : .കെ.വേണുഗോപാലന്‍ നമ്പ്യാര്‍, (ചെയര്മാന്). വി.ഗോപി (വര്‍ക്കിംഗ് ചെയര്മാന്) പി. ലോഹിതാക്ഷന്(ജനറല്‍ കണ്‍വീനര്‍), രാജേന്ദ്രന് നായര്‍(ട്രഷറര്‍), സി.ടി.കുമാരന് (ചീഫ്കോഡിനേറ്റര്).