കാഞ്ഞങ്ങാട്: തപസ്യ കലാ സാഹിത്യ വേദിയുടെ 48-ാം സംസ്ഥാന വാര്‍ഷികോത്സവത്തില്‍ കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ഭട്ടാസ്യാ നൃത്തമവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഒമ്പതു വയസുകാരി അതിദി പ്രാണ്‍രാജ്.
ഭരതനാട്യത്തിന്റെ വ്യത്യസ്തമായ ഒരു ശൈലിയാണിത്.
ക്ലാസിക്കല്‍ പോട്ട് ഡാന്‍സ്,ഇന്‍ഡ്യന്‍ ക്ലേ പോട്ട് ഡാന്‍സ് എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഭരതനാട്യ നൃത്തത്തിന്റെ മേലാറ്റൂര്‍ ശൈലിയില്‍ ഉള്‍പ്പടുന്ന വ്യത്യസ്തമായ ഒരു നൃത്തരൂപമാണ്.ദേവദാസി പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന ഈശൈലിയില്‍
നിന്നും മേലാറ്റൂര്‍ ഭഗവതിമേളക്കായി ശ്രീവിദ്യാ ഉപാസകന്‍ കൂടിയായ ശ്രീ മാങ്കുടി ദൊരൈരാജ അയ്യരാണ് ഈ നൃത്തരുപം ആവിഷ്‌കരിച്ചത്. ഇത് അവതരിക്കുന്ന അദിതി പ്രാണ്‍രാജ് അഞ്ചുവയസ്സുമുതല്‍ ഈ നൃത്തം പരിശീലിച്ചുവരുന്നു. തപസ്യ കലാസാഹിത്യ വേദി കോട്ടയം ജില്ലാസമിതി അംഗം ഡോ:രാജേഷ്‌കടമാന്‍ചിറ,പുതുപ്പള്ളി യൂണിറ്റ് സെക്രട്ടറി പ്രതിഭ രാജേഷ് എന്നിവരാണ് മകളാണ്.
ഭരതനാട്യ – യോഗ അദ്ധ്യാപികയായ കൂടിയായ അമ്മ പ്രതിഭ രാജേഷാണ് ഗുരു. പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങിയ അദിതി പ്രാണ്‍രാജ് അഭിനന്ദിക്കാന്‍ കാണികള്‍ മല്‍സരമായിരുന്നു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കലാസന്ധ്യയില്‍ അവതരിപ്പിച്ച യാക്ഷഗാനം ,കോല്‍കളി ,ഓട്ടന്‍തുള്ളല്‍ ,തിരുവാതിര , നൃത്ത-സംഗീത സമന്വയം , കൈ കൊട്ടിക്കളി ,ദശാവതാരം തുടങ്ങിയ എല്ലാ കലാപരിപാടികള്‍ മികച്ചു നിന്നു. ജില്ലയിലെ വിവിധ കലാകാരന്‍മാരുടെ ശില്‍പ്പ – ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി.