സമാജ സേവനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം: കെ.ദാമോദരന്‍ ആര്‍ക്കിടെക്ട്

കാഞ്ഞങ്ങാട്: സമാജത്തിന്റെ നന്മക്ക് പ്രവര്‍ത്തിക്കാന്‍ യുവക്കള്‍ മുന്നിടിറങ്ങണമെന്ന്
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് കെ.ദാമോദരന്‍ ആര്‍ക്കിടെക്ട്.
ലഹരി മുക്ത കേരളം, ആരോഗ്യ യുക്ത കേരളം എന്ന പ്രമേയത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സേവാഭാരതി കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ യുവശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

അയോധ്യ ഉള്‍പ്പെടെയുള്ള നമ്മുടെ വിജയത്തില്‍ ആരും അഹങ്കരിക്കരുത്. ഭാരത വളര്‍ച്ചയോടെപ്പം
നമ്മള്‍ അറിയാതെ നമ്മുടെ ശത്രുകളുടെ എണ്ണം കൂടുകയാണയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുവക്കളുടെ ലഹരി സേവനമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി.രാജീവ് പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് ലക്ഷ്മണന്‍ കെ.വി.അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സേവാഭാരതി അവലോകനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കുസുമം ഹെഗ്‌ഡെ, സേവാഭാരതി ജില്ലാ പ്രസിഡന്റ് സി.കെ.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ തായ് കൊണ്ടോ കേരള ടീം പരിശീലക യാ യി തെരഞ്ഞെടുക്കപ്പെട്ട സ്‌നേഹ ആനന്ദാശ്രമത്തിനെയും, ഫ്‌ളവേഴ്‌സ് ടോപ്പ് സിസണ്‍ 4 -ലേക്ക് സെലക്ഷന്‍ നേടിയ മഹിപാല്‍ കാഞ്ഞങ്ങാട് സൗത്തിനെയും ഉപഹാരം നല്‍കി ആദരിച്ചു.
.ചടങ്ങില്‍ വെച്ച് മരം ഒരു വരം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി വീട്ടുവളപ്പില്‍ മരം വെച്ച് പിടിപ്പിക്കുന്നതിന്റെ സെല്‍ഫി മല്‍സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു.സേവാഭാരതി വൈസ് പ്രസിഡന്റ് മാരായ രാധാകൃഷ്ണന്‍ വി സ്വാഗതവും, കെ. പ്രകാശന്‍ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!