അഡ്വ.ടി.കെ.സുധാകരന്‍ രചിച്ച ‘ആനന്ദാശ്രമം ആത്മീയ വൃന്ദാവനം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആനന്ദാശ്രമത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ക്ക് ആദ്യപ്രതി നല്‍കി ആശ്രമാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ നിര്‍വ്വഹിച്ചു. എല്ലാവരിലും എല്ലാറ്റിനും ഈശ്വരന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് സ്റ്റേഹത്തോടെയും സഹാനുഭൂതിയോടെയും ഇടപെടാനുള്ള സന്ദേശമാണ് ആശ്രമം തേടിയെത്തിയവര്‍ക്ക് പപ്പാ സ്വാമി രാംദാസ് പകര്‍ന്നു നല്‍കിയത്. നമ്മുടെ ജീവിതത്തില്‍ അനുഭവിക്കുന്ന സകല സൗകര്യങ്ങള്‍ക്കും നാം ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു. ഇത് വിസ്മരിക്കാതിരിക്കണം. സ്വാമിജി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ സംസാരിച്ചു. പല്ലവ നാരായണന്‍ സ്വാഗതവും ഗ്രന്ഥകര്‍ത്താവ് അഡ്വക്കെറ്റ് ടി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.
ടി.കെ.സുധാകരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.