കാഞ്ഞങ്ങാട്: ഏഷ്യന്‍ മീറ്റിന് യോഗ്യത നേടി തോണിക്കല്ലിലെ എം. സുകുമാരന്‍. ഗോവയില്‍ വെച്ച് ഫെബ്രുവരി 8മുതല്‍10വരെ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് ആന്റ് അത്‌ലറ്റിക് മീറ്റില്‍ 5000 മീറ്റര്‍ നടത്തമത്സരത്തില്‍ ഗോള്‍ഡും1500,5000. മീറ്റര്‍ ഓട്ടത്തില്‍ സില്‍വര്‍ മെഡല്‍ നേടിയാണ്
സുകുമാരന്‍ ഏഷ്യന്‍ മീറ്റിന് യോഗ്യത നേടിയത്.
കഴിഞ്ഞ ഒക്ടോബര്‍ ദുബായ് അല്‍വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ 27 മുതല്‍ 29വരെ നടന്ന ഒന്നാമത് ദുബൈ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ വെട്ടറന്‍സ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ 55+ വിഭാഗമായ 10000മീറ്റര്‍ ഓട്ട മത്സരത്തില്‍ ഗോള്‍ഡ് മെഡലും 5000,1500 മീറ്റര്‍ ഓട്ടത്തിലും 5000മീറ്റര്‍ നടത്തത്തിലും സുകുമാരന്‍
വെള്ളി മെഡലുമാണ് നേടിയിരുന്നു. ഒമ്പത് രാജ്യങ്ങളില്‍ നിന്ന് എത്തിയ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് സുകുമാരന്‍ അന്ന് ഈ നേട്ടങ്ങള്‍കൈവരിച്ചത്.