മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രം ഒറ്റക്കോല മഹോത്സവം – നാള്‍മരം മുറിച്ചു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാള്‍മരം മുറിച്ചു. കിഴക്കേകര അടുക്കത്തില്‍ കോരന്‍ തൊട്ടി എന്നവര്‍ പ്രാര്‍ഥനയായി സമര്‍പ്പിച്ച വെരിക്ക പ്ലാവാണ് ബന്തടുക്ക അപ്പു വെളിച്ചപ്പാടിന്റെ കാര്‍മികത്വത്തില്‍ മുറിച്ചത്. മുറിച്ച മരതടിയും ശിഖിരങ്ങളും വാലിയക്കാര്‍ ആര്‍പ്പുവിളികളോടെ വാദ്യമേള അകമ്പടിയോട് കൂടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഏപ്രില്‍ 28,29തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ പുരുഷോത്തമന്‍ കല്ലടക്കെട്ട്, സുകുമാരന്‍ പൂച്ചക്കാട്, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍അറിയിച്ചു.

Spread the love
error: Content is protected !!