ഗോത്ര താളം പെയ്തിറങ്ങിയ രാവില്‍ കുളിച്ചു പരപ്പ

പരപ്പ: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി നടത്തിയ ഊരുത്സവം 2024 ബിരിക്കുളത്ത് നടന്നു.പട്ടികവര്‍ഗ ജനതയുടെ തനത് കലാ സാംസ്‌കാരിക പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ തനത് കലാ രൂപങ്ങളായ വിവിധ വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി,വംശീയ ഗാനങ്ങള്‍,നാടന്‍ പാട്ട് തുടങ്ങിയവ അരങ്ങേറി. ഇതിനോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ എം. എല്‍. എ. എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി. കെ. രവി,പ്രസന്ന പ്രസാദ്,ഗിരിജ മോഹന്‍, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണന്‍, പി. വി. ചന്ദ്രന്‍, കെ. പദ്മ കുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. രാജേഷ്,ഗ്രാമ പഞ്ചായത്ത് അംഗം വി. സന്ധ്യ. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ്. ബി. ഡി. ഒ. ബിജുകുമാര്‍ കെ.ജി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ്. വി.എന്നിവരും സംസാരിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളില്‍ വിവിധ മേഖലകളില്‍ മികവ് നേടിയവരെ ചടങ്ങില്‍ ആദരിച്ചു. പരിപാടിക്ക് സമാപനം കുറിച്ച് മാധവന്‍ കൊട്ടോടിയും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഊരുത്സവത്തിന് കൊഴുപ്പേറ്റി. പരിപാടി ക്ക് ട്രൈബല്‍ ഓഫീസര്‍ എ. ബാബു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി. ഇ. ഒ. ജയരാജന്‍ പി. കെ.നന്ദിയുംപറഞ്ഞു

Spread the love
error: Content is protected !!