ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരനായ യുവാവ് മരിച്ചു: വെളളച്ചാല്‍ അമ്മിഞ്ഞിക്കോട് കെ.അനുരാഗ് ആണ് മരിച്ചത്

ചെറുവത്തൂര്‍: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരനായ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് ജി എസ് ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട് കെ. രഘു- അംബികാ ദമ്പതികളുടെ മകന്‍ കെ.അനുരാഗ് (27) ആണ് മരിച്ചത് .ഇന്നലെ ഉച്ചക്ക് 2.45 മണിയോടെ വെള്ളച്ചാല്‍ വെച്ച് അനുരാഗ് സഞ്ചരിച്ച കെഎല്‍ 60 സി 9182 നമ്പര്‍ ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അനുരാഗ് നേരത്തെ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. ഏക സഹോദരി അമൃത. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ പേരില്‍ ചീമേനി പൊലീസ്കേസെടുത്തു.

Spread the love
error: Content is protected !!