അയോദ്ധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്ത ജില്ലയിലെ പ്രവര്‍ത്തകര്‍ ശ്രീരാമ ക്ഷേത്രത്തില്‍ സംഗമിച്ചു

മാവുങ്കാല്‍ : 1990-92 കാലയളവില്‍ അയോദ്ധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്ത ജില്ലയിലെ വിവിധഭാഗങ്ങളിലെ 69 പേര്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സംഗമിച്ചു. ശ്രീശങ്കരം സനാതന പ0ന കേന്ദ്രം സ്വാമി ധര്‍മ്മ ചൈതന്യ ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഇ.ഈശ്വര്‍ജി അധ്യക്ഷനായി. മുതിര്‍ന്ന പ്രചാരകനുംഅയ്യപ്പ സേവാസമാജം അഖില ഭാരതീയ സംഘടനാ സെക്രട്ടറിയുമായവി കെ വിശ്വനാഥന്‍ അയോദ്ധ്യായുടെ നാള്‍ വഴികളെ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. 1989 ലെ ശിലാപൂജ വേളയില്‍ കേരളത്തിലുണ്ടായ ധര്‍മ്മബോധം വലുതാണ്. കര്‍സേവയെന്നാല്‍ – പൂര്‍ണ്ണമനസ്സോടെ ഭക്തിയോടെ ചെയ്യുന്ന സേവാ പ്രവര്‍ത്തനമാണ്.

കര്‍സേവകര്‍ ഭാഗ്യവന്മാരാണ്ന്ന് അദ്ദേഹം പറഞ്ഞു. മാതൃസഹസംഘചാലക്  പി ഉണ്ണികൃഷ്ണന്‍, അനുസ്മരണ പ്രഭാഷണം നടത്തി. പ്രാന്ത കാര്യകാരി സദസ്യന്‍ എസി ഗോപിനാഥ്, എ പി വിഷ്ണു, ടി വി ഭാസ്‌ക്കരന്‍ പി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കെ ഗോവിന്ദന്‍ മാസ്റ്റര്‍ ,അഡ്വ കെ. കരുണാകരന്‍,കുഞ്ഞിരാമന്‍ കോളേത്ത് എന്നിവര്‍സംസാരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി നാരായണന്‍ സ്വാഗതവും ബാബു പുല്ലൂര്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ 81 കര്‍സേവകരില്‍ ഈ കാലയളവില്‍ 12 പേര്‍ മരണപ്പെട്ടിരുന്നു. ഇതില്‍ 35 പേര്‍ ഈ മാസം 19നും മറ്റുള്ളവര്‍ ഈ മാസം അവസാനം ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്ക് യാത്രതിരിക്കും.

Spread the love
error: Content is protected !!