പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ പുഞ്ചാവി സ്വദേശി മരിച്ചു: പഴയ കടപ്പുറം പുഞ്ചാവി സ്‌കൂളിന് സമീപം താമസിക്കുന്ന സാബിര്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പഴയ കടപ്പുറം പുഞ്ചാവി സ്‌കൂളിന് സമീപം താമസിക്കുന്ന
സാബിര്‍ (32) ആണ് മരിച്ചത്. ഈ മാസം 3ന് രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് സമീപത്താണ് അപകടം.

പാളം മുറിച്ച് കടക്കുന്നതിനിടെ കാഞ്ഞങ്ങാട് സ്റ്റോപ്പില്ലാത്ത ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സക്കിടെ ശനിയാഴ്ച രാത്രിയാണ് മരണം. സലാം -കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന .ഏക മകന്‍ സജാദ് (അഞ്ച്). സഹോദരങ്ങള്‍: സിറാജ് ,സുമയ്യ,സുനീറ,സംസീറ

Spread the love
error: Content is protected !!