മുന്നാട് : കാംബോജി രാഗം പാടിയ രാംപ്രസാദിന് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിലെ ശാസ്ത്രീയ സംഗീത മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി ഫിസിക്‌സ് വിദ്യാര്‍ഥിയാണ്.
മുത്തുസ്വാമി ദീക്ഷിതരുടെ കൃതിയായ കമലാംബികായൈ എന്ന കീര്‍ത്തനമാണ് ആലപിച്ചത്. സ്‌കൂള്‍ പഠനകാലം മുതല്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടില്‍ നിന്നാണ് സംഗീതം പഠിച്ചു വരുന്നത്. സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ശാസ്ത്രീയ സംഗീതമത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്നത്. പ്രഭാകരന്‍ വള്ളിക്കുന്ന് (മൃദംഗം) ബല്‍രാജ് ബദിയടുക്ക (വയലിന്‍ ) എന്നിവരായിരുന്നു പിന്നണിയില്‍.
8 പേര്‍ മാറ്റുരച്ച മത്സരത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ പി.കെ. വിഘ്‌നേശ്വറിനാണ് രണ്ടാം സ്ഥാനം. കാസര്‍കോട് ചെര്‍ക്കള നോര്‍ത്ത് സൈനബ് മെമ്മോറിയല്‍ ബിഎഡ് സെന്ററിലെ ദേവി കിരണ്‍, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ സൗഹൃദ് വിജയ് എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
സംഗീത പ്രതിഭ നിലവിലെ സ്ഥിതി മാത്രമാണ്. വ്യക്തിഗത ഇനങ്ങളില്‍ ഇനിയും മത്സര ഫലങ്ങള്‍ വരാനുണ്ട്. മാറി മറിയും. രാം പ്രസാദിന് ഇനി വ്യക്തിഗത ഇനങ്ങള്‍ ഇല്ല. നാളെ സംഘഗാനം മാത്രം.
കലോത്സവത്തിലെ ഗസല്‍, ലളിത ഗാന മത്സരങ്ങളില്‍ മൂന്നാം സ്ഥാനവും നേടിയ രാംപ്രസാദ് മാധ്യമ പ്രവര്‍ത്തകന്‍ ശ്യാംബാബു വെള്ളിക്കോത്തിന്റെയും എം. പ്രഭാവതിയുടെയും മകനാണ്.സഹോദരി:ശിവദ.