കാസര്‍കോട് :കാസര്‍കോട് നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിന് കാസര്‍കോട് യൂണിറ്റ് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് കെ മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി ടി എച്ച് അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അബ്ദുല്‍ ജലീല്‍, ഭാരവാഹികളായ എം എച്ച് അബ്ദുള്ള, ഉസ്മാന്‍ കടവത്ത്, ഇ. എ. ഇബ്രാഹിം, എ കെ മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ മാംഗ്ലൂര്‍ സ്റ്റോര്‍ തുടങ്ങിയവര്‍സംസാരിച്ചു.