പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ചു: കുശാല്‍നഗര്‍ കടിക്കാലിലെ എച്ച്.രമേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങി മരിച്ചു. കുശാല്‍നഗര്‍ കടിക്കാലിലെ ആനന്ദ റാവുവിന്റെ മകന്‍ എച്ച്.രമേഷ്(43)നെ യാണ് ഇന്ന് രാവിലെ നിത്യാനന്ദ ആശ്രമം റോഡിന് സമീപത്തെ ആള്‍താമസമില്ലാത്ത വീടിന്റെ പുറത്ത് കഴുക്കോലില്‍ തൂ ങ്ങിമരിച്ചനിലയില്‍ കണ്ടത്. മാനസിക വിഷമമാണത്രെ ആത്മഹത്യക്ക് കാരണം. അവിവാഹിതനാണ്. മതാവ്: കസ്തൂരി. സഹോദരങ്ങള്‍ എച്ച്.ധനരാജ് ,അനുരാധ , ഉമാറാണി. ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന്കേസെടുത്തു.

Spread the love
error: Content is protected !!