അജാനൂര്‍ പഞ്ചായത്ത്തല ഭിന്നശേഷി കലാമേള ആനന്ദാശ്രമം ഐ എം എ ഹാളില്‍ സംഘടിപ്പിച്ചു: ജില്ലാ അസിസ്റ്റന്‍സ് കളക്ടര്‍ ദിലീപ് കൈനകരി ഐ എ എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

മാവുങ്കാല്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2023- 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ ഒത്തുകൂടാം,ചേര്‍ന്നു നില്‍ക്കാം ‘എന്ന ശീര്‍ഷകത്തോടെ അജാനൂര്‍ പഞ്ചായത്ത്തല ഭിന്നശേഷി കലാമേള മാവുങ്കാല്‍ ആനന്ദാശ്രമം ഐ എം എ ഹാളില്‍ സംഘടിപ്പിച്ചു.കാസര്‍കോട് ജില്ലാ അസിസ്റ്റന്‍സ് കളക്ടര്‍ ദിലീപ് കൈനകരി ഐ എ എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീന കെ, ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ എം.ജി. പുഷ്പ, വാര്‍ഡ് അംഗങ്ങളായ എം.ബാലകൃഷ്ണന്‍, കെ.വി.ലക്ഷ്മി, എം.വി.മധു, ശ്രീദേവി കെ ആര്‍ ,എന്നിവര്‍ പ്രസംഗിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് കെ സ്വാഗതവും, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഗ്രീഷ്മ ടി.എം നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!