കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 13ന്: പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിക്ക് പ്രതിനിധി സമ്മേളനം ഉദ് ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 13ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിക്ക് പ്രതിനിധി സമ്മേളനം ഉദ് ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിക്കും. വിവിധ മത്സര വിജയിക്കുള്ള സമ്മാന വിതരണം സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍ വിതരണം ചെയ്യും. സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ പ്രദീപ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും, കെ രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, അവതരിപ്പിക്കും. വി വി മനോജ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. ടി വി മോഹനന്‍, പി ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ എം. ലോഹിതാക്ഷന്‍ സ്വാഗതം പറയും.

സംസ്ഥാനത്തെ ചെറുകിട സംരംഭകരായ കേബിള്‍ ടി വി ഓപ്പറേറ്ററുടെ ഉന്നമനത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനും വേണ്ടി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഘടനയാണ് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് സംഘടന നടത്തുന്നത് . കേബിള്‍ ടി വി ഇന്റര്‍നെറ്റ് വിതരണ രംഗത്തെ സാങ്കേതിക മാറ്റം, വെല്ലുവിളികള്‍, സേവന രംഗം കൂടുതല്‍ കാര്യക്ഷമമാക്കല്‍ വരിക്കാര്‍ക്ക് ആകര്‍ഷകമായ പദ്ധതി തയ്യാറാക്കല്‍ ക്ലസ്റ്റര്‍ രൂപീകരണം,വൈദ്യുതി പോസ്റ്റില്‍ കൂടി ഒന്നിലധികം കേബിള്‍ കടന്നുപോകുന്നതിന് അധിക വാടക ചുമത്താനുള്ള കെ എസ് ഇ ബി നയം, പ്രാദേശിക ചാനല്‍ നിയന്ത്രിക്കാനുള്ള ടി ആര്‍ എ ഐ ,എം ഐ ബി നിയമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ച ചെയ്യും. 150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 12 ന് വൈകുന്നേരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റില്‍ സമാപിക്കുന്ന തരത്തില്‍ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വിളംബര ജാഥ സംഘടിപ്പിക്കും.

ജില്ലയിലെ 3 മേഖല സമ്മേളങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്. മാര്‍ച്ച് 2,3,4 തീയതികളിലായി കോഴിക്കോട് വെച്ച് സംസ്ഥാനസമ്മേളനം നടക്കും സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സംഘാടക സമിതി ചെയര്‍മാന്‍ എം ലോഹിതാക്ഷന്‍, ജില്ലാ പ്രസിഡന്റ് ഷുക്കുര്‍ കോളിക്കര, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ടി വി മോഹനന്‍, കണ്‍വീനര്‍ കെ. സതീഷ് പാക്കം, പബ്ലിസിറ്റി ചെയര്‍മാന്‍ വി വി മനോജ്കുമാര്‍, നീലേശ്വരം, മേഖല സെക്രട്ടറി സി പി ബൈജുരാജ് എന്നിവര്‍അറിയിച്ചു.

Spread the love
error: Content is protected !!