കാഞ്ഞങ്ങാട്: പഞ്ചമദ്ദള കേളികൊട്ടുണര്‍ന്നു… തപസ്യ കലാസാഹിത്യ വേദി 48 മത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണ്ണാഭമായ തുടക്കം.
സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി ജി.ഹരിദാസ് പതാക ഉയര്‍ത്തി . കേന്ദ്ര സംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഓണ്‍ലൈനിലൂടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി ജി.ഹരിദാസ് അധ്യക്ഷനായി. വിഷ്ണു ഭട്ട് വെള്ളിക്കോത്ത് സ്വാഗത ഗാനവും കുമാരി ശ്രീനിധി കെ.ഭട്ട് നന്ദി ഗീതം അവതരിപ്പിച്ചു.
തെയ്യം കലാചാര്യന്‍ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാന് ,പ്രശസ്ത നര്‍ത്തകി ഡോ .കൃപ ഫഡ്കേ എന്നിവര്‍ മുഖ്യാതിഥികളായി. കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ.എം വി നടേശന് സ്മരണിക പ്രകാശനം ചെയ്തു.ചിന്മയാ മിഷന് കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹഭാഷണം നടത്തി . പൂരക്കളി ആചാര്യന് പി.ദാമോദര പണിക്കര്‍ ,തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന് ,സംസ്കാര്‍ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യന്‍ കെ.ലക്ഷ്മി നാരായണന് ,സ്വാഗത സംഘം രക്ഷാധികാരി കെ.ദാമോദരന്‍ ആര്‍ക്കിടക് ,ജില്ലാ പ്രസിഡന്റ്കെ .ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി രാമചന്ദ്രന് സ്വാഗതവും സെക്രട്ടറി എംവി ശൈലേന്ദ്രന് നന്ദിയും പറഞ്ഞു. ഈ വര്‍ഷത്തെ ദുര്‍ഗ്ഗാദത്തപുരസ്കാരം യദുകൃഷ്ണന് ഗാനരചിതാവ് കെ എസ് കുണ്ടൂര്‍ സമ്മാനിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്മാരായ ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗ്ഗാദത്ത് അനുസ്മരണവും നടത്തി.തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന് അധ്യക്ഷനായി . പി എം മഹേഷ് സ്വാഗതവും പിജി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നീലേശ്വരം ഉണ്ണികൃഷ്ണമാരാരും സംഘവും അവതിരിച്ച പഞ്ചമദ്ദള കേളി സദസിനെ ഹൃദ്യമാക്കി. വൈകിട്ട് 6ന് നടക്കുന്ന കലാസന്ധ്യ പ്രശസ്ത നര്‍ത്തകി ഡോ .കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷത രജനി സുരേഷ് അധ്യക്ഷത വഹിക്കും. പൂരകളി ,യാക്ഷഗാനം ,ഓട്ടന്തുള്ളല് ,തിരുവാതിര , നൃത്തശില്‍പ്പം , കൈ കൊട്ടിക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.വിവിധ ശില്‍പ്പ – ചിത്രപ്രദര്‍ശനം ഒക്കും .
നാളെ രാവിലെ 8.30 ന് നടക്കുന്ന പ്രതിനിധി സഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര് സഞ്ജയന് ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ പി ജി ഹരിദാസ് അധ്യക്ഷനവും. വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ ടി.രാമചന്ദ്രനും
വാര്‍ഷിക കണക്ക് ട്രഷറര്‍ അനൂപ് കുന്നത്ത് അവതരിപ്പിക്കും.11 ന് സംഘടനാ ചര്‍ച്ച തപസ്യ സുവര്‍ണ്ണ ജയന്തി ആഘോഷം . സമാപന സഭയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് കെ പി രാധാകൃഷ്ണന് പ്രഭാഷണംനടത്തും.