സേവാഭാരതി കാഞ്ഞങ്ങാട് യുവശക്തി സംഗമം നാളെ

കാഞ്ഞങ്ങാട്: ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന ആശ്രയം മുന്‍നിര്‍ത്തി
സേവാഭാരതി കാഞ്ഞങ്ങാട് നാളെ (ഞായര്‍) യുവശക്തി സംഗമം സംഘടിപ്പിക്കുന്നു.
വൈകീട്ട് 3.30 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന പരിപാടി ആര്‍ എസ് എസ്
ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ആര്‍ക്കിടെക്റ്റ് ഉദ്ഘാടനം ചെയ്യും.
സേവാഭാരതി പ്രസിഡന്റ് കെ.വിലക്ഷ്മണന്‍ അധ്യക്ഷനാവും. ദേശീയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറികെ.വി. രാജീവ് ‘സേവനത്തില്‍ യുവത്വത്തിന്റെ പങ്ക് ‘/ ‘സേവാസമര്‍പ്പണം സമൂഹത്തിന്റെ പ്രതിബദ്ധത’
എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ”വ്യക്തി വികാസം സമൂഹത്തില്‍’ അഡ്വ. എ.വി കേശവ്
മോട്ടിവേഷന്‍ ക്ലാസെടുക്കും.
തായ്‌കൊണ്ടോ കേരള ടീം പരിശീലകയായി തെരഞ്ഞെടുക്കപ്പെട്ട സ്‌നേഹ, ഫ്‌ളവേഴ്സ് ടോപ് സിംഗര്‍ സീസണ്‍ 4- ലേക്ക് സെലക്ഷന്‍ നേടിയ മഹിപാല്‍ എന്നിവരെ ആദരിക്കും .വാര്‍ഡ് കൗണ്‍സിലര്‍ കുസുമം ഹെഗ്‌ഡെ ,
സേവാഭാരതി ജില്ലാ പ്രസിഡന്റ്
സി.കെ. വേണുഗോപാല്‍ ,
ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍
എന്നിവര്‍ സംസാരിക്കും.സേവാഭാരതി വൈസ് പ്രസിഡന്റ്
വി .രാധാകൃഷ്ണന്‍ സ്വാഗതവും കെ
പ്രകാശന്‍
നന്ദിയുംപറയും

Spread the love
error: Content is protected !!