മേലാങ്കോട്ട് എ.സി.കണ്ണന്‍നായര്‍ സ്മാരക യു.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ദന്തപരിശോധനാ ക്യാമ്പ് നടന്നു

കാഞ്ഞങ്ങാട്: റോട്ടറിയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചും ചേര്‍ന്നാണ് ക്യാമ്പ് നടത്തിയത്. നാനൂറോളം കുട്ടികളെ ക്യാമ്പില്‍ പരിശോധിച്ചതായി പ്രോജക്ട് ചെയര്‍പേഴ്‌സന്‍ ഡോ.രാജശ്രീ സുരേഷ് നായര്‍ പറഞ്ഞു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാര്‍ പുറവങ്കര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ജി. ജയന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ. അനില്‍കുമാര്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ബി.ഗിരീഷ്‌നായക്, റോട്ടറി സെക്രട്ടറി എച്ച്. അക്ഷയ് കാമത്ത്, എം.വിനോദ്, ഡോ.ജ്യോതി പദ്മനാഭന്‍, ഡോ. ഷര്‍മിള ബല്‍രാജ്, ഡോ.സുഷമ കുമാര്‍, ഡോ.ജിസ്മി ടോം, ഡോ. തുളസി, എന്‍. സുരേഷ്, വി.വി. ഹരീഷ്, ജയേഷ്.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ദന്തപരിചരണവും സംരക്ഷണവും എന്ന വിഷയത്തില്‍ ഡോ. രാജശ്രീ സുരേഷ് നായരും ഡോ. വിവേക്. ആര്‍.നായരും ക്ലാസെടുത്തു. സൗജന്യ ടൂത്ത്‌പേസ്റ്റ് വിതരണവുംനടന്നു.

Spread the love
error: Content is protected !!