മുച്ചിലോട്ട് സ്‌കൂള്‍ മുന്നോട്ട്: പ്രീ- പ്രൈമറിവര്‍ണ്ണ കൂടാരത്തിന് തറക്കല്ലിട്ടു

കാഞ്ഞങ്ങാട്:കൂട്ടായ പ്രവര്‍ത്തനത്തിലൂടെമികവാര്‍ന്നപ്രവര്‍ത്തനങ്ങള്‍ നടത്തി ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളുകളില്‍ ഒന്നായി മാറിയകിഴക്കുംകര മുച്ചിലോട്ട് ഗവ: .എല്‍പി സ്‌കൂളിന്റെമുഖച്ഛായ മാറ്റുന്ന പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായുള്ളവര്‍ണ്ണകൂടാര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ നടന്നു. ഭാഷയിടം, കളിയിടം, വരയിടം, നിര്‍മ്മാണയിടം തുടങ്ങി 13 ഓളംകേന്ദ്രങ്ങള്‍ അടങ്ങിയ പ്രീ-പ്രൈമറികൂടാരമാണ്,എസ് എസ് കെ,,അച്ഛനൂര്‍ പഞ്ചായത്ത്,സ്‌കൂള്‍ പിടിഎ,ജനകീയ കമ്മിറ്റി എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തില്‍ നിര്‍മ്മിക്കുന്നത്.

മെയ്31നകംനിര്‍മ്മാണംപൂര്‍ത്തീകരിച്ച്അടുത്തഅധ്യയനവര്‍ഷംഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നത്.പഠനത്തിന് വരാതെരാവിലെഉത്സവാന്തരീക്ഷത്തില്‍മാതൃകാപരമായി നടന്നതറക്കല്ലിടല്‍ ചടങ്ങ്അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്.ടി ശോഭ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട്.രാജീവന്‍ മണലില്‍അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌കെ .സബീഷ്,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ മീന,വാര്‍ഡ് കൗണ്‍സിലര്‍കെ വി ലക്ഷ്മി,ബേക്കല്‍എ ഇ ഒ കെ.അരവിന്ദന്‍,നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.വിശ്വനാഥന്‍, എം വി..രാഘവന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സി.വിജയന്‍എന്നിവര്‍ സംസാരിച്ചു.എന്ത് പറയേണ്ടത്സ്‌കൂള്‍ എച്ച് എം. എം.അനിതസ്വാഗതവും പ്രൈമറി അധ്യാപിക സി.ഉഷ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍,അധ്യാപകര്‍,പിടിഎ മദര്‍ പിടിഎ അംഗങ്ങള്‍,വികസന സമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍തുടങ്ങിയ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു

 

Spread the love
error: Content is protected !!