പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മികവുത്സവം സംഘടിപ്പിച്ചു: ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു

പെരിയ: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മികവുത്സവം സംഘടിപ്പിച്ചു. സംസ്ഥാന തല മത്സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച വിദ്യാര്‍ത്ഥികളെയും സ്‌കൗട്ട് രാജ്യ പുരസ്‌കാര്‍ നേടിയവര്‍ യുഎസ്എസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 16ാം വാര്‍ഡ് മെമ്പര്‍ ടി.രാമകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. ഡോ : സപ്ന , അബ്ദുള്‍ ലത്തീഫ്, എന്നിവര്‍ സംസാരിച്ചു. പ്രാന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.വി.വിശ്വംഭരന്‍ സ്വാഗതവും രാധാമണി ടീച്ചര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ ജൂഡോ പ്രദര്‍ശനവും നടന്നു.

Spread the love
error: Content is protected !!