ശോഭിക വെഡ്ഡിങ്‌സ് രണ്ടാം വാര്‍ഷികാഘോഷം നാളെ: ആവേശം കൊള്ളിക്കാന്‍ ഫാഷന്‍ ഷോ: ഷോയില്‍ 18 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളും മോഡലായി എത്തുന്നു

കാഞ്ഞങ്ങാട് : ശോഭിക വെഡ്ഡിങ്‌സ് രണ്ടാം വാര്‍ഷിക ആഘോഷം ഗംഭീരമാക്കാന്‍ ഫെയ്‌സ് ഓഫ് ശോഭിക
ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 5മണി മുതലാണ് ശോഭികയുടെ തിരുമുറ്റത്ത് ഷോ നടക്കുന്നത്.
18 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളുമാണ് ഷോയില്‍ പങ്കെടുക്കുന്നത് .

ആവേശം കൊള്ളിക്കുന്ന മ്യൂസിക്കല്‍ ഇവന്റ്, മനം കവരുന്ന വാലന്റൈന്‍സ് ഡേ പ്രത്യേക കളക്ഷന്റെ പ്രദര്‍ശനമായ ‘Love in Crimson’ എന്നീ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടുകളായി മലബാറിലെ വസ്ത്രവിപണനരംഗത്ത് പ്രമുഖസ്ഥാനം വഹിക്കുന്ന ശോഭികയുടെ നാലാമത്തെ സമ്പൂര്‍ണ്ണ വെഡ്ഡിങ് ഷോറൂമാണ് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്നത്. അന്‍പതിനായിരം ചതുരശ്ര അടിയിലായി ഒരുക്കിയ ഉത്തരമലബാറിലെ ഏറ്റവും വലിയ വെഡ്ഡിങ് മാളായ ശോഭിക വെഡ്ഡിങ്‌സ് 2022 ഫെബ്രുവരി 9-നായിരുന്നു ഉദ്ഘാടനം ചെയ്യപ്പെട്ടത്.
മറ്റാര്‍ക്കും നല്‍കാനാവാത്ത വസ്ത്രവൈവിധ്യങ്ങളുടെ അതിവിപുലമായ ശേഖരമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സമീപപ്രദേശങ്ങളിലേയും ശോഭിക വെഡ്ഡിങ്‌സ് കാഞ്ഞങ്ങാട്ടെയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതുല്യവും വിശിഷ്ടവുമായ വിവാഹവസ്ത്രങ്ങള്‍ക്കും, ഫോര്‍മല്‍, കാഷ്വല്‍, പാര്‍ട്ടി വെയറുകള്‍ക്കും പാദരക്ഷകള്‍ക്കും മറ്റും വെവ്വേറെ സെക്ഷനുകളായി മികച്ച കളക്ഷന്‍സ് നല്‍കാനായതാണ് ശോഭികയെ വെറും രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് കാസര്‍കോടിന്റെ പ്രിയ വസ്ത്രാലയമാക്കി മാറ്റിയത്. പ്രായഭേദമന്യേ ഒരു കുടുംബത്തിലെ ഏല്ലാവര്‍ക്കുമുള്ള വസ്ത്രങ്ങളും ആക്‌സസറികളും അതിവിശാലമായിട്ടാണ് ശോഭികയില്‍ ഒരുക്കിയിട്ടുള്ളത്.  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ക്കായി നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ശോഭിക വെഡ്ഡിങ്‌സ് ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ ശോഭിക വെഡ്ഡിങ്‌സ് ഡയറക്ടര്‍ ഫൈസല്‍ കല്ലില്‍,ഷോറൂം മാനേജര്‍ മന്‍സൂര്‍ ,ബിഗ് മാള്‍ ഡയറക്ടര്‍ ഷംസു പാലക്കി,ഷോ ഡയറക്ടര്‍ ഷിബു ശിവ എന്നിവര്‍സംബന്ധിച്ചു.

 

Spread the love
error: Content is protected !!