കാഞ്ഞങ്ങാട് : 14 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . ആവിയിലെ എം.ആര്‍ .ഹൈദരലിയെ (55 ) യാണ് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം പി . ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാനഗര്‍ പൊലീസാണ് കേസ് റജിസ്ട്രര്‍ ചെയ്തത്. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാല്‍ കേസ് ഹോസ്ദുര്‍ഗിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐ. കെ. സുഭാഷ് ബാബു, സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥന്‍ എ.വി. രാകേഷ്, കെ. രജീഷ്, പി.വി.ഷൈജു എന്നിവരുമുണ്ടായിരുന്നു.