കുരുന്നു പ്രതിഭകളുടെ സര്‍ഗ്ഗവേദിയായി സ്‌കൂള്‍ വാര്‍ഷികം അവിസ്മരണീയമായി

ബെള്ളിക്കോത്ത്: കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങളിലൂടെ അവിസ്മരണീയ അനുഭവമായി സ്‌കൂള്‍ വാര്‍ഷികാഘോഷം. വെള്ളിക്കോത്ത് ലിറ്റില്‍ ബേര്‍ഡ്‌സ് ഇംഗ്ലീഷ് സ്‌കൂളിന്റെ 24ാം വാര്‍ഷികാഘോഷ വേദിയാണ് ശ്രദ്ധേയമായത്. പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തും കലാസാംസ്‌കാരിക രംഗത്തും കൃത്യമായ ഇടപെടലുകളിലൂടെ നിറഞ്ഞു നില്‍ക്കുന്ന സ്‌കൂളിന്റെ വാര്‍ഷികം നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
യുവകവി ബാലഗോപാലന്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രഭ വിനോദ് അദ്ധ്യക്ഷയായി. ജയകുമാര്‍ നെല്ലിത്തറ, ജോയിഷ് മുത്തു , സുരേഷ്‌കുമാര്‍ പുല്ലൂര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!