ആചാരമേറ്റു

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്തില്‍ നിന്നും മഞ്ഞടുക്കം തുളൂര്‍വനത്തു ഭഗവതി ക്ഷേത്രത്തിലെ മൂത്തേടത്തു നാല്പാടിയായി പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് മാണിക്കോത്ത് പുതിയപുരയില്‍ തറവാട്ടിലെ ശ്രീ ബാലന്‍ ആചാരമേറ്റു. തുടര്‍ന്ന് തുളുവനത്ത് ഭഗവതി ക്ഷേത്രത്തില്‍ ചെന്ന് ആചാരവിളിയും പ്രസാദവും സ്വീകരിച്ചതിന് ശേഷം അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം, മഡിയന്‍കൂലോം ക്ഷേത്രപാലക സന്നിധിയില്‍ തൊഴുതു പ്രാര്‍ത്ഥിച്ച് സ്ഥാനികന്മാരുടെയും കമ്മിറ്റിക്കാരുടെയും നാട്ടുകാരുടെയും തറവാട്ടംഗങ്ങളുടേയും സാന്നിധ്യത്തില്‍ തറവാട്ടിലേക്ക്സ്വീകരിച്ചു.

Spread the love
error: Content is protected !!