കൂളിയങ്കാല്‍ മുഹ്ദ്ധീന്‍ ജുമാ മസ്ജിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ മുഹ് യദ്ദീന്‍ ജുമാ മസ്ജിദും നൂറുല്‍ ഇസ്ലാം മദ്രസ്സയും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നിരവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആരാധനാലയങ്ങള്‍ സമാധാന ഗേഹങ്ങളാണെന്നും ആരാധാനകള്‍ കൊണ്ട് പള്ളിയെ ധന്യമാക്കണമെന്നും ഉദ്ഘാടനത്തിനു ശേഷം നടന്ന സമ്മേളനത്തില്‍ തങ്ങള്‍ പറഞ്ഞു. ജമാഅത്ത് സെക്രട്ടറി ടി.പി അബ്ദുല്ല സ്വാ ഗതം പറഞ്ഞു. പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ എം.ടി ഗുലാം മുഹമ്മദ് അധ്യ ക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസി ഡന്റ് സി. കുഞ്ഞഹമ്മദ് ഹാ ജി പാലക്കി, ജമാ അത്ത് പ്രസിഡണ്ട് ടി.ഖാദര്‍ ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് പ്രസംഗിച്ചു.എം.കെ അബൂബക്കര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍, എ. ഹമീദ് ഹാജി, മുട്ടുന്തല മൊയ്തീന്‍ കുഞ്ഞി, എം. മൊയ് തു മൗലവി, വാര്‍ഡ് കൗണ്‍സിലര്‍ ടി. മുഹമ്മദ് കുഞ്ഞി, റഷീദ് തോയ മ്മല്‍, വിവിധ മഹല്ല് കമ്മിറ്റി പ്രതിനിധികളായ ഇ.കെ അബ്ദുല്‍ റ ഹ്‌മാന്‍, സമീര്‍, മൊയ്തീന്‍ കു ഞ്ഞി, മുഹമ്മദ് നൈഫ് സംബന്ധിച്ചു.എന്‍ജിനിയര്‍ ഷരീഫ്, മുസാഫിര്‍, ഷുക്കൂര്‍ എന്നിവര്‍ക്ക് തങ്ങള്‍ ഉപഹാരം നല്‍കി. മുന്‍ ജമാ അത്ത് പ്രസിഡന്റ് കെ. അഹമ്മ ദ് ഹാജിയെ ജമാഅത്ത് പ്രസി ഡന്റ് ടി അബ്ദുല്‍ ഖാദര്‍ ആദരി ച്ചു. വൈസ് പ്രസിഡണ്ട് മുത്തലിബ് എം.എ.നന്ദി പറഞ്ഞു
തുടര്‍ന്ന് അസര്‍ നിസ്‌കാര ത്തിന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജി ഫ്രി മുത്തു കോയ തങ്ങള്‍ നേ തത്വം നല്‍കി.
ഉദ്ഘാടനത്തിന് മുന്നോടിയായി ഇതര മതസ്ഥരായ സഹോദരി സഹോദരന്മാര്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി.
സന്ദര്‍ശനത്തിന് എത്തിയവര്‍ സഹോദര്യത്തിന്റെ പ്രതീകമായി ലഘു ഭക്ഷണങ്ങള്‍ പങ്കിട്ടു.
തലേ ദിവസം നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ടി.ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ഉസ്മാന്‍ അല്‍ഹാമിദി ഉദ്ഘാടനം ചെയ്തു.
ഗഫൂര്‍ ഹാജി, സി.ലബ്ബ കുട്ടി, എം .ഹമീദ് ,അഷറഫ് കൂളിയങ്കാല്‍, റഹീസ് കണ്ടത്തില്‍, അഷറഫ് കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.എം.അബൂബക്കര്‍ നന്ദി പറഞ്ഞു.
ഡോ. കോയകപ്പാടും സംഘവും അവതരിപ്പിച്ച ഇസ്ലാമിക കലാ വിരുന്ന്ശ്രദ്ധേയമായി.

Spread the love
error: Content is protected !!