അട്ടേങ്ങാനം:കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് തനത് ബ്രാന്റ് ബേളൂര്‍ റൈസ് വിപണിയിലിറക്കി. പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയും കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മഴപൊലിമ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ജൂലായ് മാസം 29 ന് കുടുംബശ്രീ കോടോം ബേളൂര്‍ സി ഡി എസും കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ 19-ാം വാര്‍ഡില്‍ ആനക്കല്ല് വയലില്‍ മഴപ്പൊലിമ സംഘടിപ്പിച് രണ്ടര ഏക്കര്‍ നെല്‍കൃഷി ചെയ്തു.
മഴപൊലിമയില്‍ ചെയ്ത നെല്‍കൃഷിയില്‍ നിന്നു ലഭിച്ച അരി കോടോം ബേളൂര്‍ കുടുംബശ്രീ സി ഡി എസിന്റെയും കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ബേളൂര്‍ റൈസ് എന്ന പേരില്‍ വിപണിയിലറക്കി. അരിയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ നിര്‍വഹിച്ചു. ആദ്യ വില്പന ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ യു ഉണ്ണികൃഷ്ണന്‍ ഏറ്റു വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍മാരായ പി.ഗോപാലകൃഷ്ണന്‍, കെ ശൈലജ, പഞ്ചായത്ത് സെക്രട്ടറി കെ പി രഘു കുടുംബശ്രീ ബ്ലോക്ക് കോ കോര്‍ഡിനേറ്റര്‍ കെ. ഷൈജ, 19-ാംവാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍, സി ആര്‍ പി സവിത എന്നിവര്‍ സംസാരിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി ബിന്ദുസ്വാഗതവും മെമ്പര്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍ നന്ദിയും പറഞ്ഞു.