കാഞ്ഞങ്ങാട് : കെപിസിസി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി.സതീശനും നടത്തുന്ന സമരാഗ്‌നി പ്രതിഷേധ സമരത്തിന്റെ പ്രചരണാര്‍ത്ഥം മഹിള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മുതല്‍ പുതിയകോട്ട മാന്തോപ്പ് മൈതാനി വരെ വിളംബര ജാഥ നടത്തി. സമാപന യോഗം ഗീതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു മഹിളാ കോണ്ഗ്രസ് ജില്ലാപ്രസിഡന്റ് മിനിചന്ദ്രന്‍ അധ്യക്ഷയായി.ജില്ലാ ജനറല്‍ സെക്രട്ടറി പി വി സുരേഷ്,മഹിളാ കോണ്ഗ്രസിന്റെ ജില്ലാ ജനറല്‍സെക്രട്ടറിമാരായ ധന്യാസുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ സുകുമാരിശ്രീധരന്‍, ജമീല അഹമ്മദ്,ശാന്തകുമാരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കമ്മടത്തു സ്വാഗതവും , ഗീതാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമരാഗ്‌നി ജ്വാല തെളിയിച്ചു യോഗം അവസാനിപ്പിച്ചു.