സ്‌കൂളിലെ ഒഴിവ് സമയത്ത് പച്ചക്കറി കൃഷി: മാതൃകയായിചിന്മയ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ അനില്‍കുമാര്‍ അതിയാമ്പൂര്‍

കാഞ്ഞങ്ങാട്:ഒഴിവുസമയത്ത് സ്‌കൂളില്‍ പച്ചക്കറി കൃഷി ചെയ്ത്മാതൃകയായി ചിന്മയ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍അനില്‍ കുമാര്‍അതിയാമ്പൂര്‍, രാവിലെ കുട്ടികള്‍ ബസ്, ഓട്ടോ, സൈക്കിള്‍, കാല്‍നടയായും സ്‌കൂളിലെത്തുന്ന കുട്ടികളെ സുരക്ഷിതമായി ക്ലാസുകളില്‍ എത്തിക്കുകയും വൈകുന്നേരം വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്യുന്ന തിരക്കുപിടിച്ച സമയത്തിന് ഇടയില്‍ കിട്ടുന്ന ഒഴിവ് സമയം പ്രയോജനപ്പെടുത്തിയാണ്‌ സ്‌കൂളിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന് പച്ചക്കറി കൃഷി നടത്തുന്നത്. ഒന്നര വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്യുന്ന അനില്‍ കഴിഞ്ഞ വര്‍ഷം ചെറിയ തോതില്‍ കൃഷി നടത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി ചന്ദ്രന്‍, സെക്രട്ടറി ബി ആര്‍ ഷണായി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പിന്തുണയില്‍ ഇത്തവണ  കൃഷി കൂടുതല്‍ വ്യാപിപ്പിക്കുകയായിരുന്നു.

 

Spread the love
error: Content is protected !!