കാഞ്ഞങ്ങാട്: സാന്ത്വന പരിചരണ മേഖലഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നകാഞ്ഞങ്ങാട് നഗരസഭപാലിയേറ്റീവ് വളണ്ടിയര്‍ സംഗമം വുംപരിശീലന ക്ലാസും നടന്നു.നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സംഗമത്തില്‍43 വാര്‍ഡുകളിലെകൗണ്‍സിലര്‍മാര്‍,പാലിയേറ്റീവ് വളണ്ടിയര്‍മാര്‍,പുതുതായി എത്തിയ വോളണ്ടിയര്‍മാര്‍,ബല്ലാ ഈസ്റ്റ് ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍,ജില്ലാ ആശുപത്രി ജീവനക്കാര്‍തുടങ്ങി നിരവധി ആളുകള്‍സംഗമത്തില്‍ പങ്കെടുത്തു.
സ്‌നേഹവും പരിചരണവും കാര്യക്ഷമമാക്കുന്നതിനും,ഒരു പാലിയേറ്റീവ് അംഗത്തിന്ഒരു പരിചരണ പ്രവര്‍ത്തക എന്ന ലക്ഷ്യം നേടുന്നതിനും,പാലിയേറ്റീവ് പ്രവര്‍ത്തനം മുഴുവനാളുകളിലും എത്തിക്കുന്നതിന്റെയും ഭാഗമായാണ്‌സംഗമം നടത്തിയത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ ബില്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ലത,കെ വി സരസ്വതി,അഹമ്മദ് അലി,കെ അനീശന്‍, കെ പ്രഭാവതി,കെ കെ.ബാബു,സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍,കെ വന്ദന,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.അജിഎന്നിവര്‍ സംസാരിച്ചു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ:എം.പി ജീജുസ്വാഗതവുംപാലിയേറ്റീവ് നേഴ്‌സ്ദീപ്തി സുനില്‍കുമാര്‍നന്ദിയും പറഞ്ഞു,ജില്ലാ കോഡിനേറ്റര്‍ഷിജി ശേഖര്‍ക്ലാസ് കൈകാര്യം ചെയ്തു,വിവിധ കലാപരിപാടികളുംനടന്നു