പാറപ്പള്ളി മഖാം സൂക്ഷിപ്പുകാരന്‍ മമ്മി മൗലവി അന്തരിച്ചു: മയ്യത്ത് സംസ്‌കാരം ഉച്ചക്ക് 12ന് പാറപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

അമ്പലത്തറ: കഴിഞ്ഞ അമ്പതിലധികം വര്‍ഷമായി ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയിലെ മഖാം സൂക്ഷിപ്പുകരനായ മമ്മി മൗലവി(82) അന്തരിച്ചു. 1970 കളില്‍ മലപുറം പറപൂരില്‍നിന്നും എത്തിപാറപ്പള്ളിമഖാമിന്കീഴിലുള്ള പള്ളിയിലും മദ്രസയിലും മമ്മിമൗലവി സേവനമനുഷ്ടിച്ച് വരുകയായിരുന്നു.ദിനം പ്രതി നൂറു കണക്കിന്ആളുകള്‍ വരുന്ന പാറപ്പള്ളി മഖാമിമെത്തുന്നവിശ്വാസികള്‍ക്ക് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുക മമ്മി മൗലവിയായിരുന്നു. കഴിഞ്ഞ പാറപള്ളി ഉറൂസിനടക്കം അവിടെ മമ്മി മൗലവിയെത്തിയിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയുംമമ്മിമൗലവി ദര്‍ഗയിലെത്തിയിരുന്നു .പാറപ്പള്ളി കൂടാതെ എടത്തോട്,നമ്പ്യാര്‍കൊച്ചി,നീലേശ്വരം,കമ്മാടംഎന്നിവിടങ്ങളില്‍ മദ്രസകളില്‍ മമ്മി മൗലവിസേവനമനുഷ്ഠിച്ചിട്ടുണ്ട്.മയ്യത്ത് സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് പാറപ്പള്ളി ജുമാ മസ്ജിദ് ഖബാര്‍സ്ഥാനില്‍. ഭാര്യ: ഫാത്തിമ. മക്കള്‍: റാഫി (ദുബൈ) , സലാം (വ്യാ പാരി) , അബ്ദുല്‍ റഹിമാന്‍ (ഓട്ടോ ഡ്രൈവര്‍) , അബ്ദുള്‍ ഹക്കീം, അബ്ദുള്‍ നാസര്‍ (ഐക്യൂ പ്രിന്റ് കാഞ്ഞങ്ങാട്) , ഹബീബ.മരുമക്കള്‍: അബ്ബാസ് (ഒടയംചാല്‍ ), സഫിയ, നസീമ, സൗദ, നാസിറ.

Spread the love
error: Content is protected !!