വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭോത്സവം- 2024 നടന്നു

 

വെള്ളിക്കോത്ത് : മഹാകവി പി സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2023 -24 അധ്യയന വർഷ കാലയളവിൽ കലാ,കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയമേളകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുന്നതിനായി പ്രതിഭോത്സവം- 2024 സംഘടിപ്പിച്ചു.സംസ്ഥാന, ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും ഇതോടനുബന്ധിച്ച് അനുമോദിച്ചു. പ്രമുഖ പൂരക്കളി പണ്ഡിതനും മലബാർ ദേവസ്വം ബോർഡ് മുൻ ഏരിയ ചെയർമാനുമായ ഡോ: സി. കെ.നാരായണ പണിക്കർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. ഉദ്ഘാടകനായ ഡോക്ടർ സി കെ നാരായണ പണിക്കരെ ഗുരുനാഥനും മലയാളം അധ്യാപകനുമായ കെ കൃഷ്ണൻ മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദ രാജ്, എസ്. എം. സി. ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, എസ് എം സി വൈസ് ചെയർമാൻ ഗിനീഷ് വെള്ളിക്കോത്ത്, സീനിയർ അസിസ്റ്റന്റ് എ.സി. അമ്പിളി, വി. എച്ച്. എസ്.ഇ സീനിയർടീച്ചർ രാജേഷ് സ്കറിയ, സ്റ്റാഫ് സെക്രട്ടറി പി. വി. ഗീത എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ പി.വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!